അച്ഛനമ്മമാരെ ഉപേക്ഷിക്കുന്നവരുടെ എണ്ണം സംസ്ഥാനത്ത് കൂടുന്നു

കണ്ണൂർ. സംസ്ഥാനത്തെ സർക്കാർ, സർക്കാർ ഇതര വൃദ്ധ സദനങ്ങളിൽ മക്കളും, അടുത്ത ബന്ധുക്കളാലും  ഉപേക്ഷിക്കപ്പെട്ട പ്രായമായവരുടെ എണ്ണം കൂടി വരുന്നതായി റിപ്പോർട്ട്. വൃദ്ധമന്ദിരങ്ങളിൽ   എത്തിപ്പെടുന്ന പ്രായമായവരിൽ 40 ശതമാനത്തിലധികം പേർക്കും കൂടെ നിർത്താൻ  സൗ  കാര്യങ്ങളുള്ള   അടുത്ത ബന്ധുക്കൾ പോലുമുണ്ട്. എന്നിട്ടും കഴിഞ്ഞ വർഷം മാത്രം ഉറ്റ ബന്ദുക്കൾ  ഉണ്ടായിട്ടും ഏറ്റെടുക്കാതെ സംസ്കരിച്ചത് സ്മശാനത്തിലായിരുന്നുവെന്ന്  കണക്കുകൾ സൂചിപ്പിക്കുന്നു. 

സർക്കാർ, സർക്കാർ ഇതര വൃദ്ധ മന്ദിരങ്ങളിൽ   ഇരുപതിനായിരത്തോളം പേരാണ് ഇപ്പോഴുള്ളത്. ഇതിൽ 8000പേർക്കും മക്കൾ ഉൾപ്പെടെ അടുത്തബന്ധുക്കൾ ഉള്ളവരാണ്. മുതിർന്ന പൗരന്മാരുടെ ക്ഷേമം അനുശാസിക്കുന്ന 2017ലെ നിയമപ്രകാരം ഇവരുടെ പുനരധിവാസ പ്രവർത്തനങ്ങൾ സർക്കാർ നടത്തിയിരുവെങ്കിൽ  അവർക്ക് വീടുകളിലേക്ക്  തന്നെ തിരിച്ചു പോകാമായിരുന്നു.

സ്വത്തുക്കൾ പൂർണമായി  വീതം വെച്ചതുകൊണ്ടോ,  കുടുംബപ്രശ്നങ്ങൾ കൊണ്ടോ ആണ്  പലർക്കും വീടു വിട്ടു ഇറങ്ങേണ്ടി വരുന്നത്. വൃദ്ധ മന്ദിരത്തിൽ എത്തിയവരെ തിരിച്ചു വീടുകളിലേക്ക് എത്തിക്കാനോ,  അവർക്ക് അർഹിക്കുന്ന  ജീവനാംശം വാങ്ങി കൊടുക്കാനോ ഉള്ള ശ്രമങ്ങളും പാളുകയാണ്.

2007 വയോജന നിയമപ്രകാരം ഏതെങ്കിലും വൃദ്ധ  മാതാവിനെയോ,  പിതാവിനെയോ  താൽക്കാലികമായി സംരക്ഷണ കേന്ദ്രങ്ങളിൽ പ്രവേശിപ്പിച്ചാൽ അവരെ കുറിച്ചുള്ള വിവരം നേരിട്ട് ചെന്ന് മനസ്സിലാക്കി ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫീസർക്കും, കള ക്ടർക്കും റിപ്പോർട് നൽകണം. അതനനുസരിച്ചു പുനരധിവാസം സാധ്യമാക്കുകയും വേണം. ഇതൊക്കെ ഇപ്പോൾ കടലാസിൽ ഒതുങ്ങുന്നതായാണ് ആക്ഷേപം.