ജില്ലാ പഞ്ചായത്ത് വിദ്യഭ്യാസ പദ്ധതി പ്രഖ്യാപിച്ചു.കാസറഗോഡ്:എസ്  എസ്  എൽ സി,പ്ലസ് ടു പൊതു പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായി പ്രാദേശിക തലങ്ങളിൽ പഠന കേന്ദ്രങ്ങൾ തുടങ്ങുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ എന്നിവർ പറഞ്ഞു.

പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ സമീപ പ്രദേശങ്ങളിലെ അധ്യാപകരെ ഉൾപ്പെടുത്തി തുടങ്ങുന്ന കേന്ദ്രങ്ങളിൽ വരും ദിവസങ്ങളിൽ തന്നെ ക്ലാസുകൾ ആരംഭിക്കുമെന്ന് ഇവർ പറഞ്ഞു.പൊതു പരീക്ഷ ,എഴുത്തു പരീക്ഷ തുടങ്ങിയവയുടെ പേടി മാറ്റാനും ,സംശയങ്ങൾ ദൂരീകരിക്കാനും ആണ് ഇത്തരമൊരു സംവിധാനം ഒരുക്കുന്നത്.

keyword:educational,programme