ചെറുവത്തൂരിലെ കൃത്രിമ ദ്വീപ് ടൂറിസ്റ്റ് കേന്ദ്രമാക്കും.ചെറുവത്തൂർ:മടക്കര മത്സ്യ ബന്ധന തുറമുഖത്തിന്ന് സമീപം പുഴയിൽ നിർമ്മിച്ച കൃത്രിമ ദ്വീപ് ടൂറിസ്റ് കേന്ദ്രമാക്കാനുള്ള പദ്ധതിക്ക് ഉടൻ രൂപം നൽകും.എം രാജഗോപാലൻ എം എൽ എ യുടെ ആവശ്യത്തെ തുടർന്ന് കളക്ടർ ഡോ :സജിത്ത് ബാബു ഇത് സംബന്ധിച്ചു റിപ്പോർട്ട് നൽകാൻ ഡി ടി പി സി സെക്രെട്ടറി ബിജു രാഘവന് നിർദേശം നൽകിയിരുന്നു.

മടക്കര മത്സ്യ ബന്ധന തുറമുഖത്തിന്റെ ആവശ്യത്തിനായി പുഴയിൽ നിന്ന് ഡ്രജ് ചെയ്തെടുത്ത മണൽ ജിയോ ട്യൂബിന്റെ സംരക്ഷണത്തിൽ കെട്ടി നിർത്തിയാണ് പുഴയിൽ കൃത്രിമ ദ്വീപ് നിർമ്മിച്ചത്.400 മീറ്റർ നീളത്തിലും 150 മീറ്റർ വീതിയുമുള്ള ദ്വീപിന് 15 ഏക്കറോളം വിസ്തൃതിയുണ്ട്.3.69 കോടി രൂപ ചിലവിൽ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പാണ് നിർമ്മാണം നടത്തിയത്.keyword:dweep,tourism