കോവിഡിൽ നാട്ടിലേക്ക് മടങ്ങിയവർക്ക് തിരികെ വാതിൽ തുറന്ന് ദുബായ്.അബുദാബി: കോവിഡ്  കാലത്ത് ആറു മാസത്തിലേറെ രാജ്യത്തിന് പുറത്ത് താമസിച്ചവർക്ക് വിസ കാലാവധിയുണ്ടെങ്കിൽ തിരിച്ചെത്താമെന്ന്  യുഎ ഇ. വിസ കാലാവധി തീർന്നവർക്ക് തിരികെയെത്താൻ സ്പോൺസറുടെ അനുമതി വേണം. ജീവനക്കാരെ ആവശ്യമുണ്ടെന്ന് കാണിച്ച് സ്പോൺസർ എമിഗ്രേഷൻ വിഭാഗത്തിന് കത്തു നൽകിയാൽ അനുവദിക്കും. അനുമതിയില്ലാതെ എത്തിയ വിസ  കാലാവധി കഴിഞ്ഞവരെ കഴിഞ്ഞ ദിവസം ഷാർജ, അബുദാബി  വിമാനത്താവളങ്ങളിൽ നിന്ന് മടക്കി അയച്ചിരുന്നു.

keyword:dubai,emigrants