മൊഗ്രാൽ നടുപ്പളം കുടിവെള്ള ക്ഷാമം : എസ് ഡി പി ഐ നിവേദനം നൽകിമൊഗ്രാൽ : മൊഗ്രാൽ നടുപ്പളം കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബദ്രിയനഗർ വാർഡ് മെമ്പർ സി.എം മുഹമ്മദിനും കുമ്പള പഞ്ചായത്ത് സെക്രട്ടറി ക്കും നിവേദനം നൽകി. നടുപ്പളം പ്രദേശത്ത് അഞ്ചോളം കുടുംബങ്ങൾക്ക് സ്വന്തമായി കിണറോ കുഴൽ കിണറോ ഇല്ലാതെ ബുദ്ധിമുട്ടുകയാണ്. ഇന്ന് നടക്കുന്ന ബോർഡ് മീറ്റിംഗിൽ ആദ്യ തീരുമാനമായി നടുപ്പളം കുടിവെള്ള പദ്ധതി സമർപ്പിക്കണമെന്നും ധ്രുതഗതിയിൽ പദ്ധതി നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടു. കുമ്പള പഞ്ചായത്ത് കമ്മിറ്റി അംഗം ഷാനിഫ് മൊഗ്രാൽ നിവേദനം കൈമാറി. എസ് ഡി പി ഐ ബദ്രിയനഗർ ബ്രാഞ്ച് പ്രസിഡന്റ് റംഷാദ് , അബ്ദുൽ റഹ്മാൻ , ജാഫർ , നൗഷാദ് എന്നിവർ സംബന്ധിച്ചു.


keyword:drinking,water,problem