ഗാന്ധിനഗർ: ഡ്രാഗൺ ഫ്രൂട്ട്ന്റെ പേരുമാറ്റി ഗുജറാത്ത് സർക്കാർ. പുതിയ പേര് ''കമലം'' എന്നാണെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി അറിയിച്ചു.ഡ്രാഗൺ ഫ്രൂട്ട് എന്ന പേര് ചൈനയുമായി ബന്ധപ്പെട്ടതായതുകൊണ്ടാണ് പേര് മാറ്റുന്നത് എന്നാണ് വിശദീകരണം.
ഡ്രാഗൺ ഫ്രൂട്ട്നെ കണ്ടാൽ "താമര'' പോലെ തോന്നുന്നുവെന്ന് കർഷകർ അഭിപ്രായപ്പെട്ടതിനാലാണ് കമലം എന്ന പേര് കൊടുത്തതെന്ന് രൂപാണി പറഞ്ഞു. എന്നാൽ ബിജെപിയുടെ ചിഹ്നമായ താമരയുടെ പര്യായം ആയതുകൊണ്ടാണ് കമലം എന്ന വാക്ക് ഉപയോഗിച്ചതെന്നും ചർച്ച ചെയ്യപ്പെടുന്നുണ്ട്. ബിജെപി ഗുജറാത്ത് ആ സ്ഥാനത്തിൻറെ പേരും ശ്രീ കമലം എന്നാണ്. എന്നാൽ പെരുമാറ്റത്തിൽ രാഷ്ട്രീയ കാരണങ്ങൾ ഇല്ലെന്ന് രൂപാണി പറഞ്ഞു.
keyword:dragon,fruit,name,changed