വാട്സാപ്പിൽ ഇഷ്ടമുണ്ടെങ്കിൽ ചേർന്നാൽ മതി - ഹൈക്കോടതി


ന്യൂഡൽഹി. വാട്സ്ആപ്പ് സ്വകാര്യ മൊബൈൽ ആപ്പാണെന്നും അതിൻറെ നയം  ഇഷ്ടമുണ്ടെങ്കിൽ അംഗീകരിച്ചാൽ മതിയെന്നും  ഡൽഹി ഹൈക്കോടതി. താല്പര്യമില്ലാത്തവർക്ക് വാട്സ്ആപ്പ് ഉപേക്ഷിക്കാമെന്നും  കോടതി പറഞ്ഞു. വാട്സാപ്പിലെ പുതിയ സ്വകാര്യതാനയം ചോദ്യം ചെയ്യുന്ന ഹർജിയിലാണ് കോടതിയുടെ പരാമർശം.

ജനുവരി നാലിനാണ് വാട്സ്ആപ്പ് അവരുടെ സ്വകാര്യതാനയം പുതുക്കിയത്. അവരുടെ നിബന്ധനകൾ അംഗീകരിക്കണമെന്നത് നിർബന്ധമാക്കിയിരുന്നു. അല്ലാത്തപക്ഷം അക്കൗണ്ടുകൾ ഒഴിവാക്കാനായിരുന്നു വ്യക്തികൾക്കുള്ള നിർദ്ദേശം. ഉപയോക്താക്കളുടെ എതിർപ്പിനെത്തുടർന്ന് തീരുമാനം നീട്ടിയിരുന്നു.