ട്രംപിന്റെ കലി അടങ്ങുന്നില്ല :കൃത്രിമ വിജയമുറപ്പിക്കാൻ തെരഞ്ഞെടുപ്പ് മേധാവിയോട് ആവശ്യപ്പെടുന്ന ടെലിഫോൺ സംഭാഷണം പുറത്ത്.ജോർജിയ:അമേരിക്കയിലെ ജോർജിയ സംസ്ഥാനത്ത് ജോ.ബൈഡന്റെ വിജയം അസാധുവാക്കാനും, തന്റെ  വിജയത്തിന് ആവശ്യമായ വോട്ടുകൾ കണ്ടെത്താനും ഡൊണാൾഡ്  ട്രംപ് തെരഞ്ഞെടുപ്പ് മേധാവിയോട് അഭ്യർത്ഥിചെന്ന് റിപ്പോർട്ട്.

തിരഞ്ഞെടുപ്പിൽ തിരിമറി നടത്താൻ ആവശ്യപ്പെട്ടു എന്നുള്ള വാർത്ത ഏറെ പ്രതിഷേധത്തിന് വഴിവെച്ചതായും വാർത്തകളുണ്ട്. ട്രംപിന്റെ ടെലിഫോൺ  സംഭാഷണത്തിന്റെ  രഹസ്യമായി പകർത്തിയ ശബ്ദരേഖ വാഷിങ്ടൺ പോസ്റ്റാണ് പുറത്ത് വിട്ടത്. ഒരു മണിക്കൂർ നീളുന്നതാണ് സംഭാഷണം.

സ്ഥാനം ഒഴിയാൻ  രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെ പ്രസിഡൻറ് കസേര നിലനിർത്താനുള്ള   ഏറ്റവും ഒടുവിലത്തെ ശ്രമമായിട്ടാണ്  ഇതിനെ അമേരിക്കൻ ജനത നോക്കിക്കാണുന്നത്.11.779 വോട്ടുകൾക്കാണ് ജോർജിയ സംസ്ഥാനത്ത് ട്രംപ്  പരാജയപ്പെടുന്നത്.

അതിനിടെ  അധികാരദുർവിനിയോഗവും, കുറ്റകൃത്യവു മാണ് ട്രംപിന്റെ ഭാഗത്തു നിന്നുണ്ടായതെന്ന് നിയമ  വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.keyword:donald,trump,issue