മൊഗ്രാൽ റഹ്മത്ത് നഗറിൽ തെരുവ്നായ ശല്ല്യം രൂക്ഷം.


മൊഗ്രാൽ: മൊഗ്രാൽ റഹ്മത്ത് നഗറിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നതായി പരാതി. നായകളുടെ വിളയാട്ടം കാരണം മദ്രസാ വിദ്യാർത്ഥികൾ ഭയത്തോടെയാണ് മദ്രസകളിലേക്കും,തിരിച്ചു വീട്ടിലേക്കും  പോകുന്നത്. വെളുപ്പിനും,  രാത്രിയിലും ആളുകൾക്ക് വഴിയിൽ കൂടി സഞ്ചരിക്കാൻ സാധിക്കാത്ത അവസ്ഥയാണുള്ളതെന്ന് പരിസരവാസികൾ പറയുന്നു. വീടുകളിൽ  സൂക്ഷിച്ചു വെക്കുന്ന സാധനങ്ങളും,ചെരിപ്പുകളും നശിപ്പിക്കുന്നതായും പറയുന്നു. പ്രദേശവാസികൾ കുമ്പള ഗ്രാമ പഞ്ചായത്തിൽ പരാതി നൽകാനുള്ള തീരുമാനത്തിലാണ്.

keyword:dog,issue,in,mogral