ഡൽഹിയിൽ ഹോട്ടലുകളിൽ "ഹലാൽ'' ബോർഡുകൾ നിർബന്ധം.


ന്യൂഡൽഹി: സൗത്ത് ഡൽഹി  മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിലെ ഹോട്ടലുകളിൽ മാംസ  വിതരണത്തിന് "ഹലാൽ'' ബോർഡുകൾ നിർബന്ധമാക്കുന്നു. ഇതുസംബന്ധിച്ച് ഡൽഹി സൗത്ത്  മുനിസിപ്പൽ കോർപ്പറേഷൻ നടപടിക്രമം തയ്യാറാക്കി കഴിഞ്ഞു. ബിജെപിയാണ് ഇവിടെ കോർപ്പറേഷൻ ഭരിക്കുന്നത്. 

ഹലാൽ ബോർഡുകൾ ഉപഭോക്താക്കൾക്ക്‌  കാണുംവിധം ശരിയായി വെക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്.ചില മതങ്ങളുടെ വിശ്വാസ പ്രകാരം  ഹലാൽ ഭക്ഷണം കഴിക്കുന്നത് നിഷിദ്ധമാണ്. അത് കൊണ്ട് ഉപഭോക്താക്കൾ തെറ്റിദ്ധരിക്കാൻ ഇരിക്കാൻ നിർബന്ധമായും ഹോട്ടലുകളിലും, റെസ്‌ടോ റെന്റുകളിലും ബോർഡുകൾ സ്ഥാപിക്കണമെന്നാണ് കോർപ്പറേഷൻ ഉത്തരവിൽ  പറയുന്നത്.


keyword:delhi,halal,board