കോവിഡ് : പ്രതിദിന രോഗികളിൽ കേരളം മുന്നിൽ, മഹാരാഷ്ട്ര തൊട്ടുപിന്നിൽ.

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് മരണനിരക്ക് 1.44 ശതമാനമായി കുറഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കണക്കുപ്രകാരം കഴിഞ്ഞ ദിവസം 201 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. തുടർച്ചയായി 17 ദിവസത്തിനിടയിൽ മരണസംഖ്യ 300ന് താഴെയാണ്. നിലവിൽ രണ്ടേകാൽ ലക്ഷം പേരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 18. 500 പേർക്കാണ് രോഗം ബാധിച്ചത്. രോഗം ബാധിച്ച ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം രാജ്യത്ത് 1.51,000 ആയി.

അതേസമയം ഏറ്റവും കൂടുതൽ പ്രതിദിന രോഗികളിൽ കേരളമാണ് ഒന്നാമത്. ദിവസേന അയ്യായിരത്തിന് മുകളിലാണ് രോഗികൾ. തൊട്ടുപിന്നിൽ മഹാരാഷ്ട്രയാണ് 3500.


keyword:daily,covid,cases