ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ തിരഞ്ഞെടുപ്പ് വീണ്ടും കോടതിയിലേക്ക്.കാസറഗോഡ്: ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ തിരഞ്ഞെടുപ്പ് വീണ്ടും വിവാദത്തിൽ. ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾക്ക് വിരുദ്ധമായാണ്  നടത്തിയതെന്നാരോപിച്ചു ബംഗരകുന്ന്  നാസ്‌ക്  ക്ലബ് കോടതിയെ സമീപിച്ചു.

ജസ്റ്റിസ് ലോധ കമ്മിഷൻ റിപ്പോർട്ടിലെയും, അത് സംബന്ധിച്ച് സുപ്രീംകോടതി വിധി കളിലെയും നിർദ്ദേശങ്ങൾക്ക് വിരുദ്ധമായിട്ടാണ് തെരഞ്ഞെടുപ്പ് നടത്തിയതെന്ന്  ആരോപിച്ചാണ് ഭാരവാഹികൾ കോടതിയെ സമീപിച്ചിരിക്കുന്നത്.

ജില്ലാ ക്രിക്കറ്റ് അസോസിയേഷനി  ലേക്കുള്ള 2021 -25 വർഷത്തേക്കുള്ള ഭാരവാഹികളെ എതിരില്ലാതെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. പ്രസിഡണ്ടായി എൻ എ  അബ്ദുൽഖാദറിനെയും, സെക്രട്ടറിയായി ടി എച് മുഹമ്മദ് നൗഫലിനെയും,  ട്രഷററായി കെ ടി  റിയാസിനെയുമാണ് തെരഞ്ഞെടുത്തത്. ഇതിനെ ചോദ്യം ചെയ്താണ് നാസ്‌ക്  ക്ലബ്ബ് ഹർജി നൽകിയിരിക്കുന്നത്.keyword:cricket,association,issue