ബിജെപി -സിപിഐഎം ധാരണ: സംസ്ഥാന-ജില്ലാ നേതൃത്വങ്ങൾ ഇടപെട്ടേക്കുമെന്ന് സൂചന.കുമ്പള: കുമ്പള ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സിപിഐഎം പരസ്പരധാരണയു  ണ്ടാക്കിയതിനെതിരെ പാർട്ടി അണികളിൽ പ്രതിഷേധം ശക്തമാകുന്നു.

സഖാവ് ഭാസ്കര കുമ്പളയേയും, മുരളിയെയും  പോലുള്ള പ്രമുഖ സഖാക്കളെ കൊലപ്പെടുത്തിയ ബിജെപിയുമായി സിപി ഐഎം അംഗങ്ങൾ ധാരണ ഉണ്ടാക്കിയത് ഒരിക്കലും അംഗീകരിക്കാനാവാത്തതും, പൊറുക്കാനാവാത്തതുമാണെന്ന് പ്രവർത്തകർ പറയുന്ന വാട്സ്ആപ്പ് സന്ദേശം പുറത്ത് വന്നു. കുമ്പളയിലെ പാർട്ടി പരിപാടികളിൽ ഇനി പങ്കെടുക്കില്ലെന്നും പ്രവർത്തകർ പറയുന്നുണ്ട്. ഇതോടെ കുമ്പളയിലെ പാർട്ടി പ്രാദേശിക നേതൃത്വമാണ്  വെട്ടിലായത്. 

അതേസമയം വിഷയത്തിൽ സിപിഐഎം സംസ്ഥാന നേതൃത്വവും, ജില്ലാ നേതൃത്വവും  ഇടപെടുന്നതായി വിവരമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ബിജെപിയുമായി ധാരണ ഉണ്ടാക്കിയ കുമ്പള,മഞ്ചേശ്വരം, ബദിയടുക്ക പഞ്ചായത്ത് സ്ഥിരം സമിതി  അംഗങ്ങളോട് സ്ഥാനം ഒഴിയാൻ ആവശ്യപ്പെട്ടേക്കുമെന്നും സൂചനയുണ്ട്.


keyword:cpm,bjp,issue,kumbla,panchayath