കാസറഗോഡ്: ജില്ലയിൽ മൂന്ന് പഞ്ചായത്തുകളിൽ സ്ഥിരംസമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പിൽ സിപിഐഎം- ബിജെപിയുമായി ധാരണയുണ്ടാക്കിയതിനെതിരെ സിപിഐ രംഗത്ത്.
എൽഡിഎഫിനെ പ്രഖ്യാപിത നയങ്ങൾക്കെതിരായി മഞ്ചേശ്വരം, ബദിയടുക്ക, കുമ്പള ഗ്രാമ പഞ്ചായത്തുകളിൽ സിപിഐഎം ബിജെപിയുമായി ചേർന്ന് സ്ഥിരംസമിതി അധ്യക്ഷ സ്ഥാനത്തിന് ധാരണ ഉണ്ടാക്കിയതാണ്സി പി ഐയെ ചൊടിപ്പിച്ചത്.
മഞ്ചേശ്വരത്ത് നിർണായകമായ സ്വാധീനമുള്ള സിപിഐ അംഗം ഈ നീക്കത്തിൽ നിന്ന് വിട്ടുനിന്നിരുന്നു.
സിപിഐ ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ അംഗങ്ങൾ സിപിഎം നിലപാടിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചു. മഞ്ചേശ്വരം നിയമസഭ മണ്ഡലത്തിൽ രണ്ടാം സ്ഥാനത്ത് നിലയുറപ്പിച്ചിട്ടുള്ള ബിജെപിയെ സഹായിക്കുന്ന നിലപാടാണ് സിപിഎം അംഗങ്ങൾ സ്വീകരിച്ചതെന്ന് സിപിഐ കുറ്റപ്പെടുത്തുന്നു.ഇത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ബാധിക്കും. വിഷയംഎൽ ഡിഎഫ് ജില്ലാ നേതൃത്വത്തെ ധരിപ്പിക്കുമെന്നും സിപിഐ നേതാക്കൾ അറിയിച്ചു.
അതിനിടെ ബിജെപി ബന്ധം കുമ്പളയിൽ സിപിഐ എമ്മിൽ പുകയുന്നുണ്ട്. നേതൃത്വം നടപടി സ്വീകരിക്കുമെ ന്ന പ്രതീക്ഷയിലാണ് പ്രവർത്തകർ. അല്ലാത്തപക്ഷം പാർട്ടിയിൽനിന്ന് രാജിവെക്കുന്നത് ഉൾപ്പടെ യുള്ള കാര്യങ്ങൾ ആലോചിക്കുമെന്ന് പ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെ പ്രതികരിക്കുന്നുണ്ട്.
keyword:cpim,bjp,issue,ksd