ജില്ലയിൽ കോവിഡ് പരിശോധന വർദ്ദിപ്പിക്കും.


കാസറഗോഡ്: കോവിഡ് കേസുകളുടെ എണ്ണം സംസ്ഥാനത്ത്  വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ  ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും പ്രതിദിനം 100 പേരെ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ജില്ലാ കലക്ടർ ഡോക്ടർ ഡി  സതീഷ് ബാബു അറിയിച്ചു.

ജനിതക മാറ്റം സംഭവിച്ച കോവിഡ്  ബംഗളൂരു,പൂനെ,  കണ്ണൂർ എന്നിവിടങ്ങളിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകുന്നതിന് മാഷ് പദ്ധതി, വാർഡുതല ജാഗ്രതാസമിതികൾ, സെക്ടർ മജിസ്ട്രേറ്റുമാർ എന്നിവരുടെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതപ്പെടുത്താൻ ജില്ല കൊറോണ  കോർ കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചു.

മാസ്ക് ധരിക്കാത്ത വർക്കെതിരെ പോലീസ് കർശന നടപടി തുടരുന്നുണ്ടെന്നും കഴിഞ്ഞ ഒരാഴ്ച സംസ്ഥാനത്തിൽ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് ജില്ലയിലാണെന്നും ജില്ലാ പോലീസ് മേധാവി ഡി ശില്പ യോഗത്തിൽ അറിയിച്ചു.

അതിർത്തി പ്രദേശങ്ങളിൽ നിന്ന് ഇതര സംസ്ഥാനങ്ങളിലെ വിവിധ ലാബുകളിൽ പോയി വ്യാജ കോവിഡ്  നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ സംഘടിപ്പിക്കുന്നതായി  റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം രാവുകളെ കണ്ടെത്തി കർശന നടപടി സ്വീകരിക്കാൻ ജില്ലാ പോലീസ് മേധാവിയോട്  കലക്ടർ ആവശ്യപ്പെട്ടു.

keyword:covid,test,issue