കോവിഡ് മാലിന്യം:മുന്നിൽ മഹാരാഷ്ട്ര , രണ്ടാമത് കേരളം.
മുംബൈ: 2020 ജൂൺ മുതലുള്ള  7മാസകാലത്ത്  രാജ്യത്ത് സൃഷ്ടിക്കപ്പെട്ടത് 33.000 ടൺ  കോവിഡ്  അനുബന്ധ മാലിന്യം.കോവിഡ് ബാധിതരുടെ എണ്ണത്തിലെന്നപോലെ 3587 ടണ്ണുമായി  മഹാരാഷ്ട്രയാണ് കോവിഡ് മാലിന്യം സൃഷ്ടിക്കുന്നതിൽ മുന്നിൽ.3.300 ടണ്ണുമായ്‌ കേരളം രണ്ടാം സ്ഥാനത്തും. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡാണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്.2020 ഒക്ടോബറിലാണ് രാജ്യത്ത് ഏറ്റവുമധികം കോവിഡ്  മാലിന്യം ഉണ്ടായത് 5.500ടൺ. 

കോവിഡ് വ്യാപനത്തെ  തുടർന്ന് ഇതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന മാലിന്യം സംസ്കരിക്കുന്നതിന് 2020 മാർച്ചിൽ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിരുന്നു. സംസ്കരണ നടപടികൾ ഏകോപിപ്പിക്കുന്നതിനും, നിരീക്ഷിക്കുന്നതിനുമായി ബോർഡ് മൊബൈൽ ആപ്പും അവതരിപ്പിച്ചു.2020ജൂലൈയിൽ രാജ്യത്തെ എല്ലാ നഗരസഭകളും, സം സ്ഥാനങ്ങളിലെ മലിനീകരണ നിയന്ത്രണ ബോർഡുകളും ഈ ആപ്പ് നിർബന്ധമായി ഉപയോഗിക്കണമെന്ന്  സുപ്രീംകോടതിയും നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ച  വിവരങ്ങളാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്ന്റെ  കൈവശമുള്ളത്.

പി പി ഇ കിറ്റുകൾ, മാസ്കുകൾ, ഷൂ കവർ, ഗ്ലാസ്‌, രക്തംപുരണ്ട മാലിന്യം, ശരീരസ്രവം പുരണ്ട വസ്ത്രങ്ങൾ, പ്ലാസ്റ്റർ, കോട്ടൻ സ്വാബുകൾ, ബെഡ്ഡുകൾ, ബ്ലേഡ് ബാഗുകൾ, സിറിഞ്, സൂചി എന്നിവയാണ് കോവിഡ് മാലിന്യമായി കണക്കാക്കിയിരുന്നത്.
keyword:covid,waste