കോവിഡ് വാക്സിൻ 16 മുതൽ.ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്സിൻ കുത്തിവെപ്പ് 16ന്  തുടങ്ങുമെന്ന് കേന്ദ്ര സർക്കാർ. പൂനെ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഉല്പ്പാദിപ്പിക്കുന്ന കോവി ഷീൽഡ് ആകും ആദ്യം നൽകുകയെന്ന് ആരോഗ്യമന്ത്രാലയം സൂചിപ്പിച്ചു.

ആദ്യ ഡോസ് സ്വീകരിച്ഛ് നിശ്ചിത ഇടവേളയ്ക്ക് ശേഷം രണ്ടാം ഡോസും സ്വീകരിക്കണം.കോവി ഷീൽഡ് 5 കോടി ഡോസ് വിതരണത്തിന് തയ്യാറായി  കഴിഞു. 

മുൻഗണനാ വിഭാഗത്തിൽ ഉള്ള 30 കോടി പേരിൽ മൂന്നു കോടി പേർക്കാണ് ആദ്യം വാക്സിൻ നൽകുന്നത്.ഇതിൽ ഒരു കോടി ആരോഗ്യപ്രവർത്തകരും, 2 കോടി പോലീസും, ശുചീ കരണ തൊഴിലാളികളുമാണ്.
keyword:covid,vaccine