ന്യൂഡൽഹി :ഓക്സ്ഫോഡ് വാക്സിനു പിന്നാലെ തദ്ദേശ നിർമ്മിത കോവാക്സിൻ ഉപയോഗത്തിനും കേന്ദ്ര സമിതി ശുപാർശ ചെയ്തതോടെ ഡ്രഗ് കോൺട്രോളറുടെ അനുമതിക്ക് വേണ്ടി കാത്തിരിക്കുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ :ഹർഷവർധൻ പറഞ്ഞു.
കോവിഡിനെതിരെ മുന്നണിയിൽ നിന്ന് പോരാടുന്ന മൂന്ന് കോടി പേർക്കായിരിക്കും സൗജന്യമായി ആദ്യ ഘട്ടത്തിൽ വാക്സിൻ നൽകുക.മുൻഗണന വിഭാഗത്തിൽ വരുന്ന ബാക്കി 27 കോടി പേർക്ക് ജൂലൈക്കകം വാക്സിൻ നൽകും.
ഇതിനിടെ വാക്സിൻ ലഭിക്കുന്നതിന്ന് മുന്നോടിയായിട്ടുള്ള ഡ്രൈ റൺ കേരളമടക്കം സംസ്ഥാനങ്ങൾ വിജയകരമായി നടത്തി.രാജ്യത്തെ 285 കേന്ദ്രങ്ങളിലാണ് ഡ്രൈ റൺ നടന്നത്.
keyword:covid,vaccine