കൊറോണ വൈറസ് : ഗവേഷണത്തിന് കോട്ടയ്ക്കൽ ആര്യവൈദ്യശാലയും.കോട്ടയ്ക്കൽ:കൊറോണാ വൈറസിനെ തിരായ ഗവേഷണത്തിനായി സിസിഎംബിയും, കോട്ടക്കൽ ആര്യവൈദ്യശാലയും സംയുക്ത കരാറിൽ ഒപ്പിട്ടു. വൈറസിനെ തിരായുള്ള പോരാട്ടത്തിൽ ആയുർവേദ മരുന്നുകളുടെ ഫലപ്രാപ്തി പരിശോധിക്കുന്നതിനായി ആര്യവൈദ്യശാല ഹൈദരാബാദിലെ സെൻറർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലർ ബയോളജി മായാണ് ധാരണയിലെത്തിയത്.

ജൈവ  ശാസ്ത്രഗവേഷണ മേഖലയിലെ പ്രമുഖ കേന്ദ്ര സർക്കാർ സ്ഥാപനമാണ് സിസിഎംബി. ഗവേഷണത്തിൽ വ്യ ക്തമായ ഫലങ്ങൾ നൽകുന്നുവെങ്കിൽ ഈ പദ്ധതി ഇന്ത്യയിലെ ഫാർമസ്യൂട്ടിക്കൽ വ്യവസായത്തെ വലിയ പുരോഗതിയിലേക്ക് നയി0ക്കുമെന്ന് സി  സിഎംബി  ഡയറക്ടർ ഡോക്ടർ രാജേഷ് മിശ്ര പറഞ്ഞു.
keyword:covid,vaccine,medcine,kottakkal