കോവിഡ് : കേരളമടക്കം നാല് സംസ്ഥാനങ്ങൾ അതീവ ജാഗ്രത പാലിക്കണം--കേന്ദ്ര സർക്കാർ.തിരുവനന്തപുരം: കോവിഡു  കേസുകളിൽ അടുത്തിടെ വർദ്ധനവ് രേഖപ്പെടുത്തിയ കേരളം, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. 

രാജ്യത്തെ കോവിഡ് കേസുകളുടെ 59 ശതമാനവും ഈ നാല് സംസ്ഥാനങ്ങളിലാണ്. കോവിഡ്ന്റെ പുതിയ വകവേദം രാജ്യത്തും എത്തിയ സാഹചര്യത്തിൽ പരിശോധനകളുടെ എണ്ണം  കൂട്ടണമെന്നും, നേരത്തെയുള്ള   നിയന്ത്രണങ്ങൾ തുടരണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം സെക്രട്ടറി നാല് സംസ്ഥാനങ്ങൾക്കയച്ച കത്തിൽ ആവശ്യപ്പെട്ടു.

കേരളത്തിൽ കഴിഞ്ഞ ആഴ്ചയിലെ ഓരോ ദിവസവും അയ്യായിരത്തോളം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.keyword:covid-kerala