വാഷിംഗ്ടൺ: കോവിഡ് മഹാമാരിയിൽ തകർന്ന അമേരിക്കയെ കരകയറ്റാൻ 139 ലക്ഷം കോടി രൂപയുടെ സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിച്ഛ് നിയുക്ത അമേരിക്കൻ പ്രസിഡണ്ട് ജോ.ബൈഡൻ. ഇതിൽ 30കോടി മഹാമാരി നേരിടാനാണ് വകവരുത്തിയിട്ടുള്ളത്.കോവിഡ് രോഗികൾക്കും അവരുടെ കുടുംബത്തിനും ആശ്വാസമേകാനാണ് 73 ലക്ഷം കോടി രൂപ. 32 ലക്ഷം കോടി വ്യവസായങ്ങളെ സഹായിക്കുന്നത് ലക്ഷ്യംവെച്ചാണ്.
മഹാമാരി കാലത്ത് ദശലക്ഷക്കണക്കിന് അമേരിക്കക്കാരാണ് ജോലി നഷ്ടപ്പെട്ട് പ്രതിസന്ധിയിലായതെന്ന് ബൈഡൻ പറഞ്ഞു. സാമ്പത്തിക രംഗത്ത് വലിയ ആഘാതമാണ് കോവിഡ് സൃഷ്ടിച്ചത്. അമേരിക്കയുടെ ആരോഗ്യം അപകടത്തിലാണ്. രാജ്യത്തെ വീണ്ടെടുക്കുക ചെലവേറിയതാണ്. എന്നാൽ അതിൽ വീഴ്ച വരുത്തിയാൽ വലിയ വില നൽകേണ്ടിവരും. ബൈഡൻ വ്യക്തമാക്കി.
keyword:covid,helping,america