ന്യൂഡൽഹി :രാജ്യത്തെ അഞ്ചിലൊന്ന് ജില്ലകളിൽ കഴിഞ്ഞ ഒരാഴ്ചയായി പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്രസർക്കാർ. രാജ്യത്തെ 718 ജില്ലകളിൽ 146ൽ കഴിഞ്ഞ ഒരാഴ്ചയായും 18 ജില്ലകളിൽ രണ്ടാഴ്ചയായും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്ത്യ കോവിഡിനെ വിജയകരമായി മറികടന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർദ്ധൻ പറഞ്ഞു.
അതേസമയം കോവിഡ് വ്യാപനത്തിൽ ഇപ്പോഴും മഹാരാഷ്ട്രയും, കേരളമാണ് മുന്നിൽ. ഈ സംസ്ഥാനങ്ങളിൽ കർശനമായ നിയന്ത്രണങ്ങൾ വീണ്ടും ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്
സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ഇന്നലെ രാത്രി മുതൽ പോലീസ് നിയന്ത്രണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. വ്യാപാരസ്ഥാപനങ്ങളും ഹോട്ടലുകളും രാത്രി 10 മണി വരെ തുറന്ന് പ്രവർത്തിക്കാവൂ എന്ന് നിർദ്ദേശം നൽകി. ആൾകൂട്ടം ഒഴിവാക്കാനും നടപടി സ്വീകരിക്കും. പൊതുപരിപാടികൾ കല്യാണം പോലുള്ള ആഘോഷങ്ങൾകൊക്കെ നിയന്ത്രണങ്ങൾ ബാധകമെന്ന് പോലീസ് അറിയിച്ചു.
keywor:covid,cases,kerala