കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്, ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം.ന്യൂഡൽഹി:  കോവിഡ് രോഗികളുടെ  എണ്ണത്തിൽ കേരളത്തിൽ വർദ്ധനവ് രേഖപ്പെടുത്തുന്നതിൽ ജാഗ്രത കുറവുണ്ടോയെന്ന്  കേന്ദ്രം പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രാലയം. ദിവസേന 6000ത്തിന് മുകളിലാണ്  രോഗികളുടെ നിരക്ക്. ഇത് ആശങ്കാജനകമാണ്. സംസ്ഥാനം കൂടുതൽ ജാഗ്രത പുലർത്താനും, കൂടുതൽ പേർക്കു വാക്സിനേഷൻ നല്കാനും തയ്യാറാകണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. 

കോവിഡ് കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന സംസ്ഥാനങ്ങളിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തും.keyword:covid,cases,kerala