കോഴിക്കോട്: സ്ലാബിടാത്ത ഓടയിൽ വീണ് മരിച്ച കാൽനടയാത്രക്കാരന്റെ കുടുംബത്തിന് സംസ്ഥാന സക്കാർ 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവിട്ടു.
കോഴിക്കോട് സതീശൻ(49) എന്നയാളാണ് റോഡിലെ ഓടയിൽ വീണു മരിച്ചത്. ഈ കേസിലാണ് ഭാര്യക്കും മക്കൾക്കുമായി കോഴിക്കോട് രണ്ടാം അഡീഷണൽ കോടതി നഷ്ടപരിഹാരം നൽകാൻ വിധിച്ചത്.
റോഡിലെ ഓട അടക്കാത്തതിനെതിരെ സംസ്ഥാന സർക്കാരിനെയും, പൊതുമരാമത്ത് സൂപ്രണ്ടിങ് എൻജിനീയരേയും എതിർകക്ഷികളാക്കി കുടുംബം നൽകിയ കേസിലാണ് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടത്. 2017 ജൂലൈ 22 ന് രാത്രി പത്തരയോടെയാണ് സതീശൻ ഓടയിൽ വീണ് മരിച്ചത്.
keyword:court,order,slab,died