കോൺഗ്രസ് അധ്യക്ഷൻ തീരുമാനമായില്ല.


ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷനെ  തിരഞ്ഞെടുത്തേക്കുമെന്ന്  കരുതിയ പ്രവർത്തകസമിതി യോഗം തീരുമാനമാകാതെ പിരിഞ്ഞു. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇന്ന്  പ്രവർത്തക സമിതി ചർച്ച ചെയ്തത്.കോൺഗ്രസ്‌ അധ്യക്ഷനെ  നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപായി  തിരഞ്ഞെടുക്കണമെന്ന കേരളം അടക്കമുള്ള  സംസ്ഥാനങ്ങളിലെ പി സി സി കളുടെ അഭ്യർത്ഥന യോഗം തള്ളി. 

മെയ്‌ 29 ന് കോൺഗ്രസ്‌ പ്ലീനറി സമ്മേളനം ചേരുമെന്നും, അതിൽ പുതിയ കോൺഗ്രസ്‌ പ്രസിഡന്റിനെ തിരഞ്ഞെടുക്കുമെന്നും പാർട്ടി വൃത്തങ്ങൾ  സൂചിപ്പിച്ചു. അത് വരെ സോണിയാ  ഗാന്ധി പ്രസിഡന്റായി തുടരും.

keyword:congress,party