കോൺഗ്രസിൽ കലാപം: പ്രതിഷേധവുമായി "ഐ'' ഗ്രൂപ്പ്‌, കെ സുധാകരനെതിരെ കെ മുരളീധരൻ.


തിരുവനന്തപുരം:നിയമസഭാ തിരെഞ്ഞെടുപ്പ് ചുമതല കോൺഗ്രസ്‌ ഹൈക്കമാൻഡ് ഉമ്മൻ‌ചാണ്ടിക്ക്‌ നൽകിയതിൽ ഐ ഗ്രൂപ്പിന് അതൃപ്തി. കെ സുധാകരനെ താത്കാലിക കെ പി സി സി അധ്യക്ഷനാക്കാനുള്ള തീരുമാനത്തിനെതിരെ കെ മുരളീധരൻ എംപി രംഗത്ത്.കേരളത്തിൽ കോൺഗ്രസിൽ രൂപപ്പെട്ട പ്രതിസന്ധി യുഡിഎഫ്ന് തലവേദനയാകും. 

അതിനിടെ തിരഞ്ഞെടുപ്പിൽ ഒരു മുന്നണിയുമായി അടുക്കാതെ സമദൂര നിലപാടിൽ ഉറച്ചു നിൽക്കുന്ന എൻഎസ്എസ് ഇത്തവണ നിലപാട്  മാറ്റത്തിന് ഒരുങ്ങുന്നതായാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ സമാധി സന്ദർശിക്കാൻ എത്തുമെന്നത്  തന്നെയാണ് എൻഎസ്എസ് രാഷ്ട്രീയ നിലപാടിൽ മാറ്റം വരുത്തുമെന്നുള്ള സൂചനകൾ വരുന്നതും.

എൻഎസ്എസ് ലൂടെ നായർ സമുദായത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒപ്പം നിർത്താൻ സാധിച്ചാൽ അത് ബിജെപിക്ക് വലിയ നേട്ടമുണ്ടാകുമെന്ന് കണക്കുകൂട്ടുന്നു. യുഡിഎഫ് നേതൃത്വത്തിലേക്ക് ഉമ്മൻചാണ്ടി തിരിച്ചുവന്നതിൽ  ന്യൂനപക്ഷ പ്രീണനമായി ബിജെപി ചിത്രീകരിക്കുന്നതിനിടെയാണ്  എൻഎസ്എസിനെ ഒപ്പം കൂട്ടാനുള്ള ശ്രമം കൂടി ബിജെപി നടത്തുന്നത്. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുന്നത്   തടയാനാണ് ഉമ്മൻചാണ്ടിയെ തലപ്പത്ത് കൊണ്ടുവന്നതിന് പിന്നിലെന്ന് "ഐ ''ഗ്രൂപ്പ്‌ ന്റെ ആക്ഷേപം കൂടി വന്നതോടെ എൻഎസ്എസ് ബിജെപി പാളയത്തിലെത്തുമെന്ന് തന്നെയാണ് സംസ്ഥാന ബിജെപി നേതൃത്വം കരുതുന്നതും. അതിനിടെ   ക്രിസ്തീയ സഭാ പുരോഹിതർ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് ചർച്ച  നടത്തിയതും ശ്രദ്ധേയമാണ്.
keyword :congress,issue