തിരുവനന്തപുരം: കോണ്‍ഗ്രസില്‍ തലമുറ മാറ്റം വേണമെന്ന ആവശ്യം കടുപ്പിച്ച് യൂത്ത് കോണ്‍ഗ്രസ്. സീറ്റ് വിഭജനത്തില്‍ മുതിര്‍ന്ന നേതാക്കളെ കൂടുതല്‍ പരിഗണിക്കുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രമേയമിറക്കി. പത്ത് ശതമാനം സീറ്റുകള്‍ മാത്രമേ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നല്‍കാവൂ എന്നാണ് പ്രമേയത്തിലെ പ്രധാന ആവശ്യം.
നാല് തവണ തുടര്‍ച്ചയായി മത്സരിച്ചവര്‍ക്ക് സീറ്റ് നല്‍കരുത്. തുടര്‍ച്ചയായി തോല്‍ക്കുന്ന സീറ്റുകള്‍ യൂത്ത് കോണ്‍ഗ്രസ് കെഎസ്യു നേതാക്കള്‍ക്ക് നല്കി തിരിച്ചു പിടിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. യുവാക്കള്‍ക്ക് അവസരം നല്‍കണം. പതിവായി തോല്‍ക്കുന്നവരെ മാറ്റണം. നേമം മണ്ഡലം പിടിച്ചെടുക്കാന്‍ പ്രത്യേകം ശ്രദ്ധ വേണം എന്ന ആവശ്യങ്ങളും പ്രമേയത്തിലുണ്ട്.
സ്ഥിരം അഭിനേതാക്കളെ വച്ചുള്ള നാടകമാണെങ്കില്‍ സ്വന്തം നിലയ്ക്ക് സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നതാണ് മുന്നറിയിപ്പോടെയുള്ളതാണ് പ്രമേയം. പാലക്കാട് നടന്ന സംസ്ഥാന ക്യാംപിലാണ് പ്രമേയം പാസ്സാക്കിയത്.
keyword:congress,issue