ഐശ്വര്യ കേരള യാത്ര :യു ഡി എഫ് പ്രവർത്തകർ കുമ്പളയിൽ വിളംബര ജാഥ നടത്തി.കുമ്പള: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ പ്രചരണാർത്ഥം കുമ്പളയിൽ യുഡിഎഫ്  പ്രവർത്തകർ വിളംബരജാഥ നടത്തി.

കെപിസിസി ജനറൽ സെക്രട്ടറി സുബ്ബയ്യറൈയുടെ നേതൃത്വത്തിൽ നടത്തിയ ജാഥയിൽ കുമ്പള  മണ്ഡലം, പഞ്ചായത്ത് യുഡിഎഫ് നേതാക്കൾ അടക്കം നൂ റുകണക്കിന്  പ്രവർത്തകരും പങ്കെടുത്തു. 

നാളത്തെ യാത്രയ്ക്ക് ഒരുക്കങ്ങൾ  പൂർത്തിയായതായി യു ഡിഎഫ് നേതാക്കൾ പറഞ്ഞു.

keyword:congress,programme