മൊഗ്രാലിലെ കയർ ഡി ഫൈബറിങ് യൂണിറ്റ് പാതിവഴിയിൽ ഉപേക്ഷിച്ചു.മൊഗ്രാൽ: മൊഗ്രാൽ  പുഴയോരത്തുള്ള കയർഫെഡ് സ്ഥലത്ത് കയർ ഡിഫൈറിങ്  യൂണിറ്റ് സ്ഥാപിക്കുന്നതിനായി കൊണ്ടുവന്ന സർക്കാർ പദ്ധതി എങ്ങുമെത്തിയില്ല.

കുമ്പള ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്ന മൊഗ്രാൽ കടവത്ത് ഒരു ഏക്കറോളം  സ്ഥലം ഉപയോഗശൂന്യമായി കാടുപിടിച്ചുകിടക്കുന്ന സ്ഥലത്താണ് യൂണിറ്റ് ആരംഭിക്കാനുള്ള പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. എം സി ഖമറുദ്ദീൻ  എംഎൽഎയാണ് ഇതു സംബന്ധിച്ച പദ്ധതിക്കായി സർക്കാറിന് നിവേദനം നൽകിയത്. വിഷയം എം  സി ഖമറുദ്ദീൻ  നിയമസഭയിലും  ഉന്നയിച്ചിരുന്നു. തുടർന്ന് സർക്കാർ പദ്ധതിക്ക് അനുമതി നൽകുകയും ചെയ്തു. പദ്ധതി പ്രാവർത്തികമായാൽ മൊഗ്രാലിന്റെ  സമഗ്ര വികസനത്തിനും, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഏറെ ഉപകരിക്കുമെന്ന് നാട്ടുകാർ വിശ്വസിച്ചിരുന്നു. 

സർക്കാർ പദ്ധതിക്ക് അനുമതി നൽകിയതോടെ പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്തിരുന്നു. കാടുപിടിച്ചു കിടക്കുന്ന സ്ഥലം വെട്ടിമാറ്റി  വൃത്തിയാക്കുകയും കെട്ടിട നിർമ്മാണത്തിന് ആവശ്യമായ മണ്ണുകൾ  ഇറക്കുകയും ചെയ്തിരുന്നു. അതിനിടയിലാണ് കോവിഡ് -19നിയന്ത്രണങ്ങൾ വരുന്നത്. അതോടെ നിർമ്മാണ ജോലി കരാറുകാർ പാതിവഴിയിൽ ഉപേക്ഷിക്കുകയും ചെയ്തു.

പദ്ധതി പൂർത്തിയാക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


keyword:coir,definery,unit