കൂട്ടിയിട്ടിരിക്കുന്ന തേങ്ങകൾ മോഷണം പോകുന്നത് മൊഗ്രാലിൽ തുടർക്കഥയാവുന്നു

മൊഗ്രാൽ. വീട്ടുമുറ്റത്ത് കൂട്ടിയിട്ടിരിക്കുന്ന തേങ്ങകൾ കടത്തിക്കൊണ്ടുപോകുന്നത് മൊഗ്രാലിൽ നിത്യസംഭവമാകുന്നു. മൊഗ്രാൽ ടൗണിൽ ഒരു വീട്ടിലെ ഷെഡിൽ സൂക്ഷിച്ചിരുന്ന 300 ഓളം തേങ്ങയാണ് ഇന്നലെ രാത്രി മോഷണം പോയത്. 

കുറച്ചു നാൾ മുൻപ് ഖിളർ മസ്ജിദ് പരിസരത്തെ വീട്ടിൽ നിന്ന് ഇതേപോലെ തേങ്ങ മോഷണം നടന്നിരുന്നു. തേങ്ങ പറിച്ചതിന് ശേഷം വിൽക്കാൻ വെച്ചിരിക്കുന്ന തേങ്ങകളാണ് മോഷ്ടിക്കപ്പെടുന്നത്.