തദ്ദേശ ജനപ്രതിനിധികളെ മുഖ്യമന്ത്രി വിളിക്കും.


തിരുവനന്തപുരം:തദ്ദേശ സ്ഥാപനങ്ങളിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഇരുപതിനായിരത്തിലേറെ ജനപ്രതിനിധികളെ ഓൺ ലൈനായി അഭിമുഖീകരിക്കാൻ മുഖ്യമന്ത്രി തയ്യാറെടുക്കുന്നു. ആറാം തീയതി രാവിലെ 11 30 നാണ് പരിപാടി.

നവകേരളം കർമ്മ പദ്ധതിയിൽ ജനപ്രതിനിധികളുടെ പിന്തുണ അഭ്യർത്ഥിക്കുക, മുതിർന്ന പൗരന്മാർക്കായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പദ്ധതികളെ കുറിച്ച് വിശദീകരിക്കുക, തദ്ദേശസ്ഥാപനങ്ങളിലെ   ഭവന നിർമ്മാണ പദ്ധതികൾ ഊർജിതമാക്കുക,  കോവിഡ് പ്രതിരോധ നടപടികൾ കാര്യക്ഷമമാക്കുക തുടങ്ങിയ കാര്യങ്ങൾക്കും മുഖ്യമന്ത്രി ജനപ്രതിനിധികളുമായി പങ്ക് വെക്കുക  എന്നാണ് അറിയുന്നത്.
keyword:cm,panchayath