കോവിഡ് 19: ലോകാരോഗ്യ സംഘടന സംഘത്തെ വരവേൽക്കാനൊരുങ്ങി ചൈന

ബെയ്ജിങ്.കോവിഡ് 19 ന്റെ ഉൽഭവത്തെക്കുറിച്ച് പഠിക്കാനെത്തുന്ന ലോകാരോഗ്യസംഘടന വിദഗ്ധ സംഘത്തെ വരവേൽക്കാനൊരുങ്ങി ചൈന. സന്ദർശന സമയത്തെക്കുറിച്ച് ചൈനീസ് അധികൃതർ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും സ്വീകരിക്കാൻ ഒരുക്കം പൂർത്തിയായെന്നും, സന്ദർശനത്തിന് നിർദിഷ്ടസമയം നിശ്ചയിച്ചിട്ടുണ്ടെന്നും ചൈനീസ് ആരോഗ്യമന്ത്രാലയം അറിയിച്ചു. സംഘത്തിന് പ്രവേശനം നിഷേധിക്കുന്നുവെന്ന റിപ്പോർട്ടുകൾക്ക് പിന്നലെയാണ് ചൈനയുടെ  പ്രതികരണം.

കോവിഡ്ന്റെ ഉത്ഭവ കേന്ദ്രമായി കരുതുന്ന വുഹാനിലേക്ക് പ്രവേശനം അനുവദിക്കുന്നില്ല എന്നായിരുന്നു ചൈനയ്ക്ക് എതിരായ ആരോപണം.ചൈനയുടെ ഈ സമീപനത്തിൽ ലോകാരോഗ്യസംഘടന നിരാശ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു