ചൈനയിൽ ഐസ്‌ക്രീമിൽ കോവിഡ് വൈറസ്.ബെയ്‌ജിങ്‌: ചൈനയിലെ ടിയാൻജിൻ നഗരത്തിൽ ഐസ്ക്രീം സാംപിളുകളിൽ കോവിഡ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. രോഗബാധിതർ  ഉപയോഗിച്ചതിനെ തുടർന്ന് കഴിഞ്ഞയാഴ്ച രോഗ നിയന്ത്രണ കേന്ദ്രത്തിന് അയച്ച ഐസ്ക്രീം സാംപിളുകളിലാണ് വൈറസ്  സാന്നിധ്യം തിരിച്ചറിഞ്ഞത്. ഇതേതുടർന്ന് കമ്പനി ഉത്പാദിപ്പിച്ച മുഴുവൻ  വസ്തുക്കളും പിടിച്ചെടുത്തതായും,  1600 ജീവനക്കാരെ ക്വാറന്റെനിൽ പ്രവേശിപ്പിച്ചതായും  അധികൃതർ വെളിപ്പെടുത്തി.

keyword:china,covid,in,icecream