കരുതിവെച്ച പണം സ്‌കൂളിന് നൽകി വിദ്യാർത്ഥിനി.


മൊഗ്രാൽ :അൽപാൽപ്പമായി പണം ശേഖരിച്ചുവെക്കുന്ന സ്വഭാവമുണ്ട് ഷഹ്സിൻ പർവീന്. അതിനിടെ മൊഗ്രാൽ സ്‌കൂളിൽ ഉപ്പയുടെ എസ് എസ് എൽ സി ബാച്ച് ഒന്നിച്ചുചേർന്ന് തുക ശേഖരിച്ചതും സ്‌കൂൾ ഉദ്ഘാടനത്തോടനുബന്ധിച്ച പ്രവർത്തനങ്ങൾക്കായി അത് സംഭാവന ചെയ്തതും അവളുടെ ശ്രദ്ധയിൽപെട്ടത് . പിന്നെയൊട്ടും ആലോചിക്കാതെ ശേഖരിച്ചുവെച്ചിരുന്ന പണം മുഴുവൻ സ്‌കൂളിന്റെ നന്മയ്ക്കായി നൽകാൻ തീരുമാനിച്ചു അവൾ. അതിനായി രക്ഷിതാക്കളുടെ സമ്മതം വാങ്ങുകയും ഉമ്മയുടെ കൂടെ സ്‌കൂളിലെത്തി തന്റെ സംഭാവന നൽകുകയും ചെയ്തു. മൊഗ്രാൽ സ്‌കൂളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ഷഹ്സിൻ പർവീൻ മൊഗ്രാലിലെ ശൈഖ് അഹമ്മദ് സഹീറിന്റെയും ശകീല ബാനുവിന്റെയും മകളാണ്.

child,donation,school