സ്ഥാനാർഥി പട്ടിക തയ്യാറാക്കി യൂത്ത് കോൺഗ്രസ്‌

പാലക്കാട്. ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വന്തം സ്ഥാനാർഥി പട്ടികയുമായി യൂത്ത് കോൺഗ്രസ് നേതൃത്വം ഹൈക്കമാൻഡിനെ സമീപിക്കുന്നു. 20 പേരുടെ പട്ടികയാണ് അഖിലേന്ത്യ യൂത്ത് കോൺഗ്രസ് നേതൃത്വത്തിന് കൈമാറിയിരിക്കുന്നത്.

കോൺഗ്രസിലെ സ്ഥിരം നാടകകളരിയിലെ അഭിനേതാക്കളെ തന്നെയാണ് തെരഞ്ഞെടുപ്പിൽ കളത്തിൽ ഇറക്കുന്നതെ ങ്കിൽ യൂത്ത് കോൺഗ്രസിന് സ്വന്തം നിലയിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കേണ്ടി വരുമെ ന്ന് സംസ്ഥാന യൂത്ത് കോൺഗ്രസ് ക്യാമ്പ് എക്സിക്യൂട്ടീവ് അംഗീകരിച്ച പ്രമേയത്തിൽ വ്യക്തമാക്കിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ കൂടിയാണ് പ്രമുഖ യൂത്ത്  കോൺഗ്രസ് നേതാക്കൾ    മണ്ഡലങ്ങൾ കൂടി ഉൾപ്പെടുത്തി പട്ടിക കൈമാറിയിട്ടുള്ളത്.

youth, congress, candidate-list,