മൊഗ്രാലിലും, പരിസര പ്രദേശങ്ങളിലും അർബുദ രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്, ആശങ്കയും.മൊഗ്രാൽ: ഒരിടവേളയ്ക്കുശേഷം മൊഗ്രാലിലും,  പരിസരപ്രദേശങ്ങളിലും ക്യാൻസർ രോഗികളുടെ എണ്ണം കൂടുന്നതിൽ ആശങ്ക. 

2014-15 വർഷക്കാലയളവിൽ അർബുധ രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടായിരുന്നു. അതേ സാഹചര്യമാണ് ഇപ്പോഴുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കുട്ടികളടക്കം നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തതായി മൊഗ്രാൽ ദേശീയവേദി  പ്രസിഡണ്ട് മുഹമ്മദ് അബ്‌കോ പറയുന്നു.

ജില്ലയിലെ ആരോഗ്യവകുപ്പും,  സന്നദ്ധസംഘടനകളും നേരത്തെ കാൻസർ വ്യാപനത്തിൽ  വ്യാപക ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഈ വിഷയത്തിൽ സമഗ്രമായ പഠനം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതിനായി ആരോഗ്യവകുപ്പിനെ  സമീപിക്കാനൊരുങ്ങുകയാണ് മൊഗ്രാൽ  ദേശീയ വേദി.


keyword:cancer,patients,mogral