കാസറഗോഡ് : കാംപസ് ഫ്രണ്ട് ഇഫ് ഇന്ത്യ 2021 - 2022 കാലയളവിലേക്കുള്ള കാസറഗോഡ് ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു . ജനുവരി 24ന് നായിമാർമൂല , ചന്ദ്രഗിരി ചാരിറ്റബിൾ ഹാളിൽ ചേർന്ന ജില്ലാ പ്രതിനിധി സമ്മേളനത്തിൽ കാംപസ് ഫ്രണ്ട് സംസ്ഥാന സമിതി അംഗം ഷെയ്ഖ് റസൽ ആണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. ജില്ലാ പ്രസിഡന്റ് ( ഷാനിഫ് മൊഗ്രാൽ )ജില്ലാ സെക്രട്ടറി ( ഇസ്ഹാഖ് അഹമ്മദ് ) ട്രഷറർ ( കബീർ ബ്ലാർക്കോഡ് ) ജോയിന്റ് സെക്രട്ടറി ( മുംസീറ ) വൈസ് പ്രസിഡന്റ് (സാക്കിയ ടി. പി) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. മറ്റു കമ്മിറ്റി അംഗങ്ങളായി ശിബില , സൽമാൻ , ഷാനവാസ്, നിസാർ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
keyword:campus,front,news