ക്യാമ്പസ് വിദ്യാർത്ഥി സംഗമം 16 ന്കാസറഗോഡ്: വിസ്ഡം സ്റ്റുഡൻസ് പ്രൊഫഷണൽ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ഇരുപത്തിയഞ്ചാമത് പ്രൊഫഷണൽ വിദ്യാർത്ഥി സമ്മേളനം പ്രോഫ്കോണിൻ്റെ ഭാഗമായി കാസർകോട് ജില്ലയിലെ  വിദ്യാർഥികൾക്കായി ജില്ലാ ക്യാമ്പസ് വിദ്യാർത്ഥി സംഗമം റെസണൻസ് ശനിയാഴ്ച സംഘടിപ്പിക്കും

ഓൺലൈൻ കാലത്തെ അക്കാദമിക പ്രതിസന്ധികളും കരിയര് വിഷയങ്ങളും ചർച്ച ചെയ്യുന്ന സമ്മേളനം ആൾ ഇന്ത്യ സിവിൽ സർവീസ് പരീക്ഷയിൽ 396 മത് റാങ്ക് കരസ്ഥമാക്കിയ ഷഹീൻ സി അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്യും. സിജി ഇൻ്റർനാഷണൽ കോഡിനേറ്റർ മുജീബുള്ള കെ. എം, മൂസ സ്വലാഹി കാര തുടങ്ങിയവർ വ്യതസ്ത സെഷനുകൾ കൈകാര്യം ചെയ്തു സംസാരിക്കും. 

ഓൺലൈൻ സമ്മേളനത്തിൻ്റെ പ്രഖ്യാപനം കാസറഗോഡ് നഗരസഭ ചെയർമാൻ അഡ്വ വി എം മുനീർ നിർവഹിച്ചു, ജില്ലാ സെക്രട്ടറി റഹീസ് പട്ള, ജില്ലാ വൈസ് പ്രസിഡണ്ട് ഷഹബാസ് തളങ്കര തുടങ്ങിയവർ സംബന്ധിച്ചു.

keyword:campus,student,programme