പരാതിക്ക് പരിഹാരം. കാസർഗോഡ് രക്ത ഘടക വിഭജന യൂണിറ്റ് ഉടൻ പ്രവർത്തനം ആരംഭിക്കും.
കാസർഗോഡ്: ജില്ലയിലെ രണ്ടാമത്തെ രക്ത ഘടകം വിഭജന യൂണിറ്റ് അടുത്ത മാസത്തോടെ പ്രവർത്തനം തുടങ്ങും.കാസറഗോഡ്   ജനറൽ ആശുപത്രിയിൽ ഇതിനായുള്ള പ്രത്യേക സജ്ജീകരണങ്ങളും, പരിശോധനയും പൂർത്തിയായി.

കാസർഗോഡ് ജനറൽ ആശുപത്രിയിലെ രക്തഘടക വിഭജന യൂണിറ്റ്  ഇല്ലാത്തത് രോഗികൾക്ക് ഏറെ പ്രയാസം നേരിട്ടിരുന്നു. നേരത്തെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ മാത്രമായിരുന്നു ഈ സംവിധാനം ഉണ്ടായിരുന്നത്. കാസർഗോഡ് രോഗികൾക്കുള്ള ബുദ്ധിമുട്ട് ജില്ലയിലെ വിവിധ രക്തദാന സംഘടനകൾ നേരത്തെ ആരോഗ്യവകുപ്പ്  അധികൃതരെ അറിയിച്ചിരുന്നു. ഇതേതുടർന്നാണ് ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നത്.

അഞ്ചുവർഷം മുമ്പ് തന്നെ കാസർകോട് ജനറൽ ആശുപത്രിയിൽ ഇതിനായുള്ള സാമഗ്രികൾ എത്തിയിരുന്നുവെങ്കിലും  ആവശ്യത്തിന് കെട്ടിട സൗകര്യം ഇല്ലാത്തതിനാൽ നീണ്ടുപോവുകയായിരുന്നുവെന്നാണ് അധികൃതരുടെ വാദം.

രക്തത്തിലെ ഘടകങ്ങളായ ചുവന്ന രക്താണുക്കൾ, പ്ളേറ്റ്ലെറ്റ്, പ്ലാസ്മ എന്നിവ വേർതിരിക്കുന്ന താണ് ഈ യൂണിറ്റ്.പൊള്ളൽ, ഡെങ്കിപ്പനി, കരൾരോഗം, അർബുദം, അസ്മീയ എന്നീ രോഗങ്ങൾക്കാണ്   രക്ത ഘടകങ്ങൾ വേർതിരിച്ചു കിട്ടേണ്ട ആവശ്യം വരുന്നത്.


keyword:blood,dividing,unit,kasaragod