സന്തോഷവാർത്തയുമായി റെയിൽവേ ,കൂടുതൽ ട്രെയിനുകൾ ആരംഭിച്ചേക്കും.കൊച്ചി: കേരളത്തിലെ ട്രെയിന്‍ യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്തയുമായി ഇന്ത്യന്‍ റെയില്‍‍വേ. സംസ്ഥാനത്ത് കൂടുതല്‍ ട്രെയിനുകള്‍ സ്പെഷ്യലായി ഓടിക്കാന്‍ റെയില്‍വേ ബോര്‍ഡ് അനുമതി നല്‍കി.

നാഗര്‍കോവില്‍- മംഗളൂരു പരശുറാം, കണ്ണൂര്‍- കോയമ്ബത്തൂര്‍ എക്സ്പ്രസ്, ഗുരുവായൂര്‍- പുനലൂര്‍ എക്സ്പ്രസ് എന്നിവ സ്പെഷ്യലായി ഓടിക്കാനാണ് റെയില്‍വേ ബോര്‍ഡ് അനുമതി നല്‍കിയിരിക്കുന്നത്.

ഇതില്‍ ഗുരുവായൂര്‍ ട്രെയിനിനു നേരത്തെ അനുമതി ലഭിച്ചിരുന്നെങ്കിലും കോച്ചുകളുടെ കുറവു മൂലം സര്‍വീസ് ആരംഭിച്ചിരുന്നില്ല. കോച്ചുകളുടെ വാര്‍ഷിക അറ്റകുറ്റപ്പണി നടത്തുന്നതില്‍ മെക്കാനിക്കല്‍ വിഭാഗം സമയക്രമം പാലിക്കാത്തതാണു കോച്ച്‌ ക്ഷാമത്തിന് കാരണം.

പരശുറാം ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ വൈകാതെ സര്‍വീസ് ആരംഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.


keyword:indian,railway,train