പ്രളയത്തിൽ തകർന്ന റോഡുകൾ രണ്ട് വർഷം കഴിഞ്ഞിട്ടും പുനർനിർമിച്ചില്ല.വയനാട്: പ്രളയാനന്തര പുനർ നിർമ്മാണ പദ്ധതിയുടെ ഭാഗമായി ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളിൽ പ്രഖ്യാപിച്ച 77 റോഡ് പ്രവർത്തികളിൽ ഒന്നിൽ പോലും ഇതുവരെ ടെൻഡർ നടപടികളായില്ല. നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനു മുമ്പ് ടെൻഡർ ആയില്ലെങ്കിൽ പദ്ധതി ഇനിയും വൈകും.

കേരള പുനർ നിർമ്മാണ പദ്ധതിയുടെ ഭാഗമായി ഇടുക്കി 30, പത്തനംതിട്ട 25, വയനാട് 22 എന്നിങ്ങനെയുള്ള റോഡ് പ്രവർത്തികളാണ് സർക്കാർ പ്രഖ്യാപിച്ചിരുന്നുത്. 2018ലെ പ്രളയത്തിൽ തകർന്ന റോഡുകളുടെ പുനർനിർമ്മാണമാണ് പദ്ധതിയിലൂടെ സർക്കാർ ഏറ്റെടുത്തത്. 

77 പ്രവൃത്തികളിൾ 21 എണ്ണം മാത്രമാണ് പദ്ധതി റിപ്പോർട്ട് തയ്യാറാക്കൽ നടപടികൾ പോലും തുടങ്ങിയത്. ഈ പ്രവൃത്തികളുടെ ടെൻഡർ വിളിച്ചശേഷമേ മറ്റ് പ്രവൃത്തികളുടെ കാര്യത്തിൽ നടപടി ഉണ്ടാകൂ  എന്നാണ് പറയുന്നത്. ഇതിനിടെ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാൽ എല്ലാം തടസ്സപ്പെടും. പിന്നെ പുതിയ  സർക്കാർ വന്ന ശേഷമേ  തുടർനടപടികളുണ്ടാകൂ. അപ്പോഴേക്കും കാലവർഷത്തിന് തുടക്കമാവും ഇതോടെ ഒരു വർഷം കൂടി വൈകും.


keyword:road,crash,flood