കർഷകർ പിന്നോട്ടില്ല .ന്യൂഡൽഹി:കർഷക സമരവുമായി ബന്ധപ്പെട്ടു ഈ മാസം 8 നു വീണ്ടും കേന്ദ്ര സർക്കാരുമായി ചർച്ചയിൽ പങ്കെടുക്കാൻ കർഷക സംഘടനകൾ തീരുമാനിച്ചു.3 കൃഷി നിയമങ്ങൾ പിൻവലിക്കുന്നത് വരെ എത്ര ചർച്ചക്ക് വേണമെങ്കിലും തയ്യാറാണെന്നും കർഷക സംഘടനകൾ പറഞ്ഞു.

കഴിഞ്ഞ ദിവസത്തെ ചർച്ച പരാജയപ്പെട്ടതോടെ പ്രക്ഷോഭം ശക്തമാക്കാനുള്ള നടപടികൾ കർഷകർ ആരംഭിച്ചു.പ്രക്ഷോഭത്തിൽ പങ്കു ചേരാൻ കേരളത്തിൽ നിന്ന് ആയിരത്തോളം കർഷകർ വരും ദിവസങ്ങളിൽ സിംഘുവിലെത്തും .

പ്രക്ഷോഭത്തിന്ന് വീര്യം കൂട്ടാനുള്ള നടപടികളിലേക്ക് കർഷകർ കടന്നതോടെ യൂ പി ഹരിയാന എന്നിവിടങ്ങളിൽ നിന്ന് ഡൽഹിയിലേക്കുള്ള റോഡുകളിൽ പലതും പോലീസ് അടച്ചു.

keyword:farmers,protest