ഹജ്ജ് പുറപ്പെടൽ കേന്ദ്രം ,കരിപ്പൂരിന് അനുകൂല തീരുമാനമായില്ലെന്നു മുഖ്യമന്ത്രി.തിരുവനന്തപുരം :കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തെ ഹജ്ജ് പുറപ്പെടാൻ കേന്ദ്രമായി (എംബാർക്കേഷൻ പോയിന്റ് ) നില നിർത്തണമെന്ന ഹജ്ജ് കമ്മിറ്റിയുടെ ആവശ്യത്തിന്ന് അനുകൂല തീരുമാനമായിട്ടില്ലെന്ന് മുഖ്യമന്ത്രി.

കഴിഞ്ഞ വർഷം വിമാനത്താവളത്തിലുണ്ടായ അപകടത്തെ തുടർന്ന് നിർത്തി വെച്ച വലിയ വിമാനങ്ങൾക്കുള്ള വിലക്ക് പിൻവലിക്കാൻ കോഴിക്കോട് വിമാനത്താവള ഡയറക്ടറോട് അഭ്യർത്ഥിച്ചിട്ടുണ്ട്.കോഴിക്കോട് വിമാനത്താവളം ഹജ്ജ് പുറപ്പെടാൻ കേന്ദ്രമായി നില നിർത്തേണ്ടതിന്റെ ആവശ്യകത വീണ്ടും ശ്രദ്ധയിൽ പെടുത്തും.

keyword:calicut,airport,hajj