മുസ്ലിം ലീഗിന്റെ സത്ത്വത്തെ കുറിച്ച് ചർച്ച ചെയ്തു ഇടതു മുന്നണി സമയം കളയണ്ട.-പി കെ കുഞ്ഞാലിക്കുട്ടി എം പി .കുമ്പള :കോൺഗ്രസ്സും ,ലീഗുമായും പ്രശ്നങ്ങളൊന്നും ഇല്ലെന്നും ,ലീഗിന്റെ കരുനീക്കങ്ങളെ കുറിച്ച് ചർച്ച ചെയ്തു ഇടതു മുന്നണി സമയം കളയണ്ടെന്നു ലീഗ് ദേശീയ ജനറൽ സെക്രെട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി.പാണക്കാട് കൊടപ്പനക്കൽ തറവാട്ടിലേക്ക് പോകാത്തവർ ആരുമില്ല .വിവിധ നേതാക്കളുടെ സന്ദർശനത്തെ വർഗീയവൽക്കരിക്കാനാണ് മാർക്സിസ്റ് പാർട്ടി ശ്രമിക്കുന്നത്.ഇത് അപകടകരമാണ് ഇതിന് തിരഞ്ഞെടുപ്പിൽ ശക്തമായ തിരിച്ചടി ഇടതുമുന്നണി നേരിടേണ്ടി വരുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.കുമ്പളയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യൂ ഡി എഫ്  യാത്രയിൽ സംബന്ധിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം .

keyword:udf,kunjaalikkutty