മൊഗ്രാൽ സ്കൂൾ കെട്ടിടോദ്ഘാടനം :സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം നാളെമൊഗ്രാൽ:ഫെബ്രുവരി 6 ന് മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നാടിന് സമർപ്പിക്കുന്ന മൊഗ്രാൽ ജിവിഎച്എസ് എസ് കെട്ടിടം ഉദ്ഘാടനം ആഘോഷമാക്കി മാറ്റുന്നതിനായി രൂപീകരിച്ച സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം നാളെ രാവിലെ 9.30ന് നടക്കും. 

ജില്ലാപഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീ ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കും. സംഘാടക സമിതി അംഗങ്ങൾ, പിടിഎ, എസ് എംസി ഭാരവാഹികൾ, അധ്യാപകർ, സ്കൂൾ വികസന സമിതി അംഗങ്ങൾ സംബന്ധിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.

keyword :mogral,school