ന്യൂഡൽഹി: സോണിയാ ഗാന്ധിയുടെ അധ്യക്ഷതയിൽ ഇന്ന് ചേരുന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ പുതിയ പ്രസിഡണ്ട്നെ കണ്ടെത്താനുള്ള ചർച്ചകളും നടക്കും. കോൺഗ്രസ് നേതൃത്വത്തിന് പ്രാർത്ഥന രീതിക്കെതിരെ പരസ്യമായി രംഗത്ത് വന്ന 23 നേതാക്കളും ഇന്നത്തെ യോഗത്തിൽ പങ്കെടുക്കും. വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം.
പ്രസിഡണ്ടാകാൻ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരിൽ ഒരാൾ രംഗത്തുവന്നാൽ സമവായത്തിലൂടെ തിരഞ്ഞെടുക്കുമെന്നാണ് അറിയുന്നത്. പ്രസിഡണ്ട് പദം ഏറ്റെടുക്കാൻ രാഹുൽ ഇനിയും സന്നദ്ധത അറിയിക്കാത്ത തിനാൽ സംഘടനാ തെരഞ്ഞെടുപ്പ് അനിവാര്യവുമായ സ്ഥിതിയാണ് നിലവിലുള്ളതെന്ന് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നു. രാഹുൽ സമ്മതം മൂളിയാൽ തിരഞ്ഞെടുപ്പ് ഒഴിവാക്കി സമവായ പ്രസിഡണ്ടായി അദ്ദേഹം ചുമതലയേൽക്കും.
keyword:congress,rahul,priyanka