മംഗൽപാടി ഗവൺമെൻറ് ഹൈസ്കൂൾ കെട്ടിടങ്ങൾ അപകടാവസ്ഥയിൽ.ഉപ്പള:നൂറുകണക്കിന് വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിലെ മൂന്ന് കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ല. അപകടാവസ്ഥയിലായ കെട്ടിടങ്ങളിലാണ് പഠിപ്പിക്കേണ്ടത്. വിദ്യാർഥികളും, രക്ഷിതാക്കളും, അധ്യാപകരും ഒരുപോലെ ഭയാശങ്കയിലാണ്. അവഗണനയുടെ കഥകൾ മാത്രമാണ് മംഗൽപാടി ഗവൺമെൻറ് ഹൈസ്കൂളിന് പറയാനുള്ളത്.

1958ൽ അന്നത്തെ മുഖ്യമന്ത്രി ഇ എം എസ് നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്ത പാഠശാലയാണ് ഇത്. അന്ന് പ്രൈമറിതലത്തിൽ ആരംഭിച്ച് പിന്നീട് ഹൈസ്കൂളായി ഉയർത്തുകയായിരുന്നു. 559 വിദ്യാർത്ഥികളോളം ഇവിടെ ഇപ്പോൾ പഠിക്കുന്നുണ്ട്. 7 കെട്ടിടങ്ങളിലായി വ്യാപിച്ചു കിടക്കുന്നതാണ് ഹൈ  സ്കൂൾ. 

ഓട് മേഞ്ഞ കെട്ടിടങ്ങളേറെയും മഴക്കാലത്ത് ചോർന്നൊലികുന്നവയാണ്. അപകടാവസ്ഥയിലായ മൂന്ന് കെട്ടിടങ്ങൾക്ക് ക്ലാസ്സ് നടത്താനുള്ള അനുമതിയില്ല. കോവിഡ് കാലമായതിനാൽ ഇപ്പോൾ പത്താം തരത്തിന് മാത്രമാണ് ക്ലാസ്സുകൾ ഉള്ളത്. 5മുതൽ ഒമ്പതാം ക്ലാസ്സ് വരെയുള്ള  കുട്ടികൾ എത്തിയാൽ എവിടെ ഇരുത്തി  പഠിപ്പിക്കും എന്ന ആശങ്കയിലാണ് അധ്യാപകർ.

keyword:mangalpady,school