തുറസ്സായ സ്ഥലത്ത് പ്ലാസ്റ്റിക് കത്തിച്ചാൽ അരലക്ഷം വരെ പിഴ.തിരുവനന്തപുരം: പ്ലാസ്റ്റിക് മാലിന്യങ്ങൾ പൊതു  സ്ഥലത്ത് കത്തിച്ചാൽ അരലക്ഷം രൂപ വരെ പിഴ ഈടാക്കാൻ പഞ്ചായത്ത്- നഗരസഭാ സെക്രട്ടറിമാർക്ക് അധികാരം ലഭിക്കും. "തദ്ദേശ പ്ലാസ്റ്റിക് മാലിന്യ പരിപാലന ഉപനിയമാവലി'' എന്ന പേരിൽ സർക്കാർ തയ്യാറാക്കിയ കരട് ചട്ടങ്ങൾ പഞ്ചായത്തുകളും, നഗരസഭകളും അംഗീകരിച്ചു വിജ്ഞാപനം ചെയ്യുന്നതോടെയാണ് ഈ  അധികാരം ലഭിക്കുക. 

ആദ്യ തവണ പിഴ 10,000 രൂപ. രണ്ടാം തവണ 20,000 രൂപ, മൂന്നാം തവണ അമ്പതിനായിരം രൂപ എന്നിങ്ങനെയാണ് പിഴ ഈടാക്കുക. സംസ്ഥാനത്തൊട്ടാകെ ദേശീയപാതക്കരികിലും  മറ്റും ദിവസവും രാത്രി പ്ലാസ്റ്റിക് കവറുകൾ ഉൾപ്പെടെ കത്തിക്കുന്ന പ്രവണത കൂടി വരുന്നുണ്ട്. ഇതേ തുടർന്നാണ് സർക്കാർ ഇത്തരത്തിൽ നിയമം കർശനമാക്കുന്നത്.

keyword:plastic,waste,issue