മൊഗ്രാൽ സ്കൂളിന്റെ കെട്ടിടോദ്ഘാടനം: നാടിൻറെ ഉത്സവമാക്കി മാറ്റാൻ വിപുലമായ സംഘാടക സമിതിക്ക് രൂപം നൽകി.മൊഗ്രാൽ: പരേതനായ പി ബി  അബ്ദുൽ റസാക്ക് എംഎൽഎയുടെ ശ്രമഫലമായി സംസ്ഥാന സർക്കാർ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തി കെട്ടിട നിർമ്മാണം പൂർത്തിയാക്കിയ മൊഗ്രാൽ  ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിന്റെ  കെട്ടിടോദ്ഘാടനം നാടിന്റെ  ആഘോഷമാക്കി മാറ്റാൻ വിപുലമായ സംഘാടക സമിതിക്ക് രൂപം നൽകി.

സ്കൂൾ പി ടി എ, എസ് എം സി  കമ്മിറ്റികൾ സ്കൂളിൽ വിളിച്ചു ചേർത്ത യോഗത്തിൽ നാട്ടിലെ കലാ-സാമൂഹ്യ - സാംസ്കാരിക -രാഷ്ട്രീയ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിച്ചു.യോഗം കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് താഹിറാ-യുസുഫ്  ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ  പ്രസിഡൻറ് സയ്യിദ് ഹാദി  തങ്ങൾ മൊഗ്രാൽ അദ്ധ്യക്ഷത വഹിച്ചു.ഹെഡ് മാസ്റ്റർ മനോജ്‌, എസ് എം സി ചെയർമാൻ കെ എം മുഹമ്മദ്, കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ,കുമ്പള ഗ്രാമ പഞ്ചായത്തംഗം റിയാസ് മൊഗ്രാൽ,  എം മാഹിൻ  മാസ്റ്റർ, എം എ  അബ്ദുറഹ്മാൻ, പി എ ആസിഫ്, കെ സി സലീം, എം എം റഹ്മാൻ, റിയാസ് മൊഗ്രാൽ, എ എം സിദ്ദീഖ് റഹ്മാൻ, ഖാദർ മാഷ്,ശിഹാബ് മാഷ്, അബ്ദുൽ റഹ്മാൻ മാഷ്,  എം ജി എ റഹ്മാൻ, ടി കെ ജാഫർ, അബ്ബാസ് നട്പളം, ടി എ കുഞ്ഞഹമ്മദ്‌, മുഹമ്മദ് അബ്‌കോ, അബ്ദുല്ലകുഞ്ഞി നട്പളം, എം എച് മുഹമ്മദ്, താജുദ്ദീൻ, ജംഷീദ് മൊഗ്രാൽ, അഷ്‌റഫ്‌ സാഹിബ്‌ തുടങ്ങിയവർ സംബന്ധിച്ചു.


keyword:mogral,school,new,building