കർഷക പ്രക്ഷോഭം: ഇരുവിഭാഗവും ഉറച്ചു തന്നെ.ന്യൂഡൽഹി:കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാജ്യതലസ്ഥാനത്തെ 5 അതിർത്തികൾ സ്തംഭിപ്പി ച്ചുള്ള കർഷകപ്രക്ഷോഭം 50 ദിവസം പിന്നിടുന്നു. നിയമം നടപ്പാക്കുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്തതിന് പിന്നാലെ കേന്ദ്രസർക്കാർ കർഷക നേതാക്കളുമായി നടത്തിയ ചർച്ച എങ്ങുമെത്തിയില്ല. നിയമം നടപ്പാക്കരുതെന്ന് കർഷകരും, മാറ്റമില്ലെന്ന് കേന്ദ്ര സർക്കാറും  ഉറച്ച നിലപാട് എടുത്തതോടെ ഇന്നലെ നടന്ന ഒമ്പതാംഘട്ട  ചർച്ചയും പരാജയപ്പെട്ടു.

നിയമങ്ങൾ നടപ്പാക്കുന്നത് സ്റ്റേ ചെയ്യാൻ സുപ്രീം കോടതി ഉത്തരവിട്ടത് കേന്ദ്രത്തിന്റെ  വീഴ്ചയായി കർഷകർ ഇന്നലെ ഉന്നയിച്ചു. വിധിയുടെ അടിസ്ഥാനത്തിൽ നിയമങ്ങൾ റദ്ദാക്കാൻ ആവശ്യപ്പെട്ട കർഷകർ സമിതിക്ക് മുമ്പാകെ ഹാജരാകില്ലെന്നും  അറിയിച്ചു. ഇപ്പോഴത്തെ നിയമം റദ്ദാക്കി പുതിയ  നിയമങ്ങൾ രൂപീകരിക്കാനുള്ള സമിതിയുമായി  സഹകരിക്കാമെന്ന നിലപാടിലാണ് കർഷക യൂണിയൻ  നേതാക്കൾ.

keyword:farmers,protest